Tuesday, July 19, 2005

ഉമേഷെഴുതിയ ശ്ലോകം

ബാലേന്ദു എഴുതിയ ശ്ലോകം 2

വരമൊഴി വരമാണു മൽസമാനർ-
ക്കൊരുവരമാണതിലില്ല തെല്ലു വാദം
കരമൊഴിവിവനകകൊണ്ടു തീർത്തും
കരമൊഴിവായിടമെകിടാം മനസ്സിൽ

ബാലേന്ദു

ബാലേന്ദു എഴുതിയ ശ്ലോകം

ഒരുപൊതുപരിപാടിക്കൊത്തുപോകാതെ നാനാ-
തരമെഴുതുകമൂലം ബന്ധമൊക്കാതെ തമ്മിൽ
ഉരുതരപരിതാപം പൂണ്ട ഭാഷയ്ക്കു പുത്തൻ
"വരമൊഴി" വരമായീ - ഹന്ത ഭാഗ്യം ജനാനാം!

ബാലേന്ദു

An article in Web-Lokam

An article about using Varamozhi for font conversion.

ഹരിദാസ് മങ്ങാരപ്പിള്ളി എഴുതിയ ശ്ലോകം

വാണിദേവി വിളയാടി വന്നു മമ നാവിലേറി മൊഴിയുന്നൊരീ
വാക്‌ സുധാ, വിവിധ വേദിയിൽ, വിരവിലെത്തി വാഴ്ത്തി വിതറീടുവാൻ
വിരുതൊ,ടൊപ്പമൊരു രചനചാതുരിയുമൻപൊടേന്തി വിലസുന്നൊരീ
വരമൊഴീ, സ്തുതിശതങ്ങൾ കൊണ്ടു പൊതിയട്ടെ നിൻ ചരണ പങ്കജം

ഐ.ടി. ലോകത്തിൽ




(courtesy of M. K. Paul)