Friday, December 22, 2006

ബ്ലോഗുകളെ കുറിച്ചുള്ള ഏഷ്യാനെറ്റ് ഇന്റര്‍വ്യൂ


2006 ഡിസംബര്‍ രണ്ടിലെ യു.എസ്. വീക്കിലി റൌണ്ടപ്പ്‌ എന്ന സെഗ്മെന്റില്‍ വന്ന ബ്ലോഗിനെ പറ്റിയുള്ള 5 മിനുട്ട് ഇന്റര്‍വ്യൂ. ഈ ഒരു അവസരത്തിന് ദിവാസ്വപ്നം, ബിജു സക്കറിയ(ഏഷ്യാനെറ്റ്), അരുണ്‍ നായര്‍ (പ്രസ് ക്ലബ് ചിക്കാഗോ)എന്നിവര്‍ക്ക്‌ പ്രത്യേകം നന്ദി.

69 Comments:

Blogger evuraan said...

അഭിമുഖം കൊള്ളാം സിബൂ, നന്നായിരിക്കുന്നൂ,

ശബ്ദം കേട്ടു പരിചിതമെങ്കിലും,
ബ്യൂട്ടീ സ്പോട്ടുള്ളതു കൊണ്ട് മാ‍ത്രം ആളെ തിരിച്ചറിഞ്ഞു. :)

(അല്ലാ, ഇപ്പോ ഞാന്‍ പറഞ്ഞില്ലെങ്കില്‍ ബ്യൂട്ടി സ്പോട്ടും കൊണ്ടു പോകുന്നതൊരു പക്ഷെ ഉമേഷാവും. എന്തിനാ വെറുതെയൊരു ചാന്‌സ് കൊടുക്കുന്നത്, ങും? )

4:15 PM  
Anonymous Anonymous said...

ആദിക്കും പച്ചാളത്തിനും ദില്‍ബൂനും ഒക്കെ വേണ്ടി ആ ഇന്റെര്‍വ്യൂ ചെയ്ത ആളുടെ പേരും കൊടുക്കായിരുന്നു :-) ഇത് ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോയാണൊ ?

4:22 PM  
Blogger Cibu C J (സിബു) said...

ഇഞ്ചിയേ.. ഇന്റര്‍വ്യൂവറുടെ പേര് ഷാന ഡോണ്‍. (ഡോണ്‍ ഭര്‍ത്താവാണ്). ഇതിനെ ഏഷ്യാനെറ്റിന്റെ സ്റ്റുഡിയോന്നും പറയാം ബിജു സക്കറിയയുടെ വീട്‌ എന്നും പറയാം.

4:30 PM  
Blogger myexperimentsandme said...

ഇഞ്ചിയേ, നിര്‍ത്തി നിര്‍ത്തി പാടിയാല്‍ ഭാവം വരുന്നതുപോലെ നിര്‍ത്തി നിര്‍ത്തി നോക്കിയാല്‍ അവരുടെ പേരും കാണാമല്ലോ. പരിപാടി തുടങ്ങി കൃത്യം ഒരു മിനിറ്റ് നാല്പത്തെട്ട് സെക്കന്റില്‍ അവരുടെ പേര് വരുന്നുണ്ട് (സിബുവിന്റെ പേര് എപ്പോഴാ വന്നതെന്ന് നോക്കിയില്ല :))

സിബു തൃശ്ശൂര്‍ക്കാരന്‍ തന്നെയെന്ന് ഉറപ്പിച്ചു :)

ജോക്കര്‍ എപ്പാര്‍ട്ട്- നല്ല അഭിമുഖം. ആറുമിനിറ്റില്‍ പറയാവുന്നതെല്ലാം തന്നെ പറഞ്ഞു. അവസാനമെത്തിയപ്പോളേക്കും സ്വല്പം കിതയ്ക്കുന്നതുപോലെ തോന്നി.

(എവരിബഡി ലൌവ്സ് റേയ്‌മണ്ടില്‍ റേ ഒരു റ്റി.വി. ഇന്റര്‍വ്യൂ കൊടുത്ത സീന്‍ വെറുതെ ഓര്‍ത്തു പോയി) :)

4:49 PM  
Blogger Unknown said...

സിബു,
ഇതിന്റെ ലൈവ് കാണാന്‍ പറ്റിയിരുന്നില്ല.
ഇവിടെയിട്ടതിന് നന്ദി.
നന്നായിട്ടുണ്ട്.

ഇന്റര്‍വ്യൂവറുടെ പേര് “ഷാന തോമസ്” എന്ന് എഴുതിക്കാണിക്കുന്നുണ്ടല്ലോ?

ഇഞ്ചി കണ്ടില്ലേ?

4:50 PM  
Anonymous Anonymous said...

ഹൊ! ഇവിടെ ലോകസമാധാനത്തിനു വേണ്ടി അത്യാവശ്യത്തിനൊരു കൊസ്റ്റ്യന്‍ ചോദിച്ചാ ഇന്നേ വരെ ആരും മറുപടി തന്നിട്ടില്ല. ഇപ്പൊ ദേ എന്തൊരു സ്പീഡ്..യാത്രാമൊഴിയണ്ണന്‍ വരെ ചാടികേറി ഉത്തരം പറഞ്ഞിരിക്കുന്നു..
ഈ ബ്ലോഗന്മാര്‍ എങ്ങോട്ട്?

5:00 PM  
Blogger myexperimentsandme said...

ലോകസമാധാനത്തിന്റെ ചോദ്യത്തിനൊക്കെ സമാധാനത്തില്‍ ഉത്തരിക്കാം. ഈ ചോദ്യത്തിനൊക്കെ ഉത്തരം അന്നേരം തന്നെ തന്നില്ലെങ്കില്‍ സമാധാനം കിട്ടുമോ? :)

ബ്ലോഗര്‍മാര്‍ എങ്ങോട്ടെന്നുള്ളത് വളരെ പ്രസക്തമായ ചോദ്യം. ഞാന്‍ തല്‍ക്കാലം തുണി നനയ്ക്കാന്‍ പോകട്ടെ.

5:06 PM  
Blogger ഉമേഷ്::Umesh said...

പണ്ടാരം! ഓഫീസില്‍ എനിക്കു കിട്ടിയ “പുതിയ” പീസിയില്‍ സൌണ്ട് കാര്‍ഡില്ലെന്നു മനസ്സിലായി. സിനിമ കാണിക്കുന്ന വിമാനത്തില്‍ ഇയര്‍ ഫോണ്‍ കാശു കൊടുത്തു വാങ്ങാതെ സിനിമകള്‍ ഫുള്ളു കണ്ടു രസിക്കുന്നതുപോലെ (ഒരു ക്യാപ്‌ഷന്‍ കൂടി കൊടുക്കണേ അടുത്ത തവണ!) മൊത്തം കണ്ടു. സിബുവിന്റെ ഭാവാഭിനയം അത്യുഗ്രന്‍. ഇനി വീട്ടില്‍ ചെന്നു ശബ്ദം കേള്‍ക്കാം!

വേറെയെവിടെയെങ്കിലും ഇതു കണ്ടിരുന്നെങ്കില്‍ ഇതു സിബുവാണെന്നു മനസ്സിലാവില്ലായിരുന്നു. എവന്‍ ക്ലേ ക്യാമല്‍ തന്നെ.

രാമകൃഷ്ണാ, വെറുതേ ബാബു ആന്റണിയെ അപമാനിക്കുന്നോ?

5:17 PM  
Blogger ഉമേഷ്::Umesh said...

ഇഞ്ചീ, നമ്മളൊക്കെ തുല്യദുഃഖിതര്‍. ഞാന്‍ പേരു പോയിട്ടു് സിബുവിന്റെ ബ്യൂട്ടി സ്പോട്ടു പോലും കണ്ടില്ല. ഇഞ്ചി എങ്ങനെ 56 വയസ്സായിട്ടും കണ്ണുകളുടെ ആരോഗ്യം ഇത്രയും പരിപാലിക്കുന്നു? :)

5:18 PM  
Anonymous Anonymous said...

ക്യാരറ്റു കഴിക്കണ്ണാ ക്യാരറ്റ്... :-) അല്ലെങ്കി നമുക്ക് ഇന്ത്യാഹെറിറ്റേജ് മാഷിനോട് വല്ലോ പച്ചമരുന്നുണ്ടോന്ന് നോക്കിപ്പിക്കാം..

5:26 PM  
Blogger myexperimentsandme said...

ആ കപ്പുകളില്‍ ശരിക്കും കാപ്പി തന്നെയാണോ? അതോ ഷോക്കപ്പാണോ?

യ്യോ വര്‍ഷാ ഫോണ്‍ കാശുകൊടുത്ത് വാങ്ങിക്കണോ?

സിബുവിന്റെ ബ്യൂട്ടി സ്പോട്ട് കാണാത്ത ഉമേഷ്‌ജിയെങ്ങിനെയാ ഇഞ്ചിയേ തോട്ടത്തില്‍ പച്ചമരുന്ന് കണ്ടുപിടിക്കുന്നത്?

5:29 PM  
Anonymous Anonymous said...

അപ്പളീ വക്കാരിജിക്കും 56-ആ? ഞാന്‍ എന്താ എഴുതിയേക്കണേന്ന് ഒന്നൂടെ വായിച്ചേ?ഞാനല്ല നോക്കണെ. അല്ല അവിടെ തുണികഴുകിയിടാന്‍ ആള്‍ക്കാരുണ്ടൊ? ഇത്ര സ്പീഡില്‍ തിരിച്ചു വന്നെങ്കില്‍? കൊട്ടാരം വാല്ല്യക്കാരോട് പള്ളിതുണി കഴുകാന്‍ ആജ്ഞാപിച്ചാല്‍ മതിയൊ?

5:40 PM  
Anonymous Anonymous said...

പിന്നെ വക്കാരിജി തുണി കഴുകിയിടുന്നതൊക്കെ കൊള്ളാം. പക്ഷെ പഴയ് തുണികളുടെ ഇടയില്‍ പ്രേമലേഖനമോ അല്ലെങ്കില്‍ അങ്ങിനെയെങ്കിലും വേണം. അല്ലെങ്കില്‍ തുണി കഴുകിയിട്ടപ്പോള്‍ മുറിയില്‍ അടച്ചിരുന്നോ, പോലീസ് വന്നോ ഇത്യാദി കാര്യങ്ങള്‍ ഒക്കെ പറയണം... :-)

(ക്രിസ്തുമസ്സാണ്...സമാധാനത്തിന്റെ നാളുകളാണെന്ന് ഇതിനു മറുപടി പറയുന്നോര്‍ ഓര്‍ത്താല്‍ കൊള്ളാം)

5:44 PM  
Blogger Satheesh said...

സിബൂ, അഭിമുഖം ലൈവ് ആയി (ന്നുവെച്ചാല്‍ അന്ന് ടെലികാസ്റ്റ് ദിവസം) തന്നെ കണ്ടിരുന്നു. ഇന്റര്‍വ്യൂ ചെയ്തത് കുറച്ചു കൂടി നന്നായി മലയാളം പറയാനറിയുന്ന ആരെങ്കിലും ആയിരുന്നെങ്കില്‍ നന്നായേനെ!! :)ചോദ്യങ്ങള്‍ക്കെ കടിച്ചുപിടിച്ച പല്ലിന്റെ ഇടയില്‍ കൂടി തെന്നിത്തെറിച്ചു വരികയായിരുന്നു!
സിബുവിന്റെ മറുപടി നന്നായിരുന്നു. സ്കൂളില്‍ ക്ലാസെടുക്കുന്ന പോലെത്തോന്നി മറുപടി!! :-)
ഇനി എപ്പോഴൊ റെഗുലര്‍ റ്റിവി ഷോ (മലയാളം ബ്ലോഗുകളെപ്പറ്റി) ഉണ്ടെന്നു പറഞ്ഞിരുന്നല്ലോ, അതെപ്പഴാ?

7:08 PM  
Blogger അനംഗാരി said...

സിബൂ അഭിമുഖം നന്നായിട്ടുണ്ട്.അഭിനന്ദന്ദങ്ങള്‍.

8:20 PM  
Blogger സു | Su said...

സിബുവിനേയും, മൈക്കും പിടിച്ച് സിബുവിനേയും നോക്കിയിരിക്കുന്ന ഒരു സ്ത്രീയേയും കണ്ടു. ബാക്കിയൊക്കെ കേള്‍ക്കണമെങ്കിലും, കാണണമെങ്കിലും, കുറച്ച് ശ്രമം വേണം.

:)

8:26 PM  
Blogger ബിന്ദു said...

ഒരു അതിമോഹം പറഞ്ഞോട്ടെ? ബാക്കിയുള്ളതും കൂടി ഇതുപോലെ ഇടാമൊ? ഇടയ്ക്കു പറഞ്ഞ അരാജകത്വം എന്ന വാക്കിന്റെ അര്‍ത്ഥമൊക്കെ ആ കൊച്ചിനു മനസ്സിലായൊ എന്തൊ? :)
ഇഞ്ചിയെ ഇപ്പൊ മനസ്സിലായൊ എന്തു തരം സംശയത്തിനു ആള്‍ക്കാര്‍ മറുപടി പറയും എന്ന്. വക്കാരി ഒക്കെ ഓടിചാടിയാ വരുന്നത്, തുണി പോലും നനയ്ക്കാതെ.;)

8:49 PM  
Anonymous Anonymous said...

കൊച്ചു പയ്യന്മാരാണെങ്കി എനിക്ക് അതിശയമില്ലായിരുന്നു ബിന്ദൂട്ടി...ഇത് ഡൈയുകളുടെ സ്റ്റോക്ക് പ്രൈസ് കുത്തനേ കൂട്ടുന്നവര്‍ ഇതുപോലെ...ച്ഛായ് ലജ്ജാവഹം!
:-)

8:53 PM  
Blogger സു | Su said...

ബിഫോര്‍ യു ഡൈ, യൂസ് എ ഗുഡ് ഡൈ. ;)

8:59 PM  
Blogger reshma said...

ഈ ഇന്റര്‍വ്യു കണ്ടപ്പോ, ആ കുട്ടീന്റെ ചോദ്യങ്ങള്‍ കേട്ടപ്പാന്ന് തോന്നുന്നു, എനിക്കെന്തോ നാണായിപ്പോയി:D

ഇവിടേം ഓഫ്:
തൃശൂര്‍ ഡയലക്റ്റ് നന്നായി പറയുന്നവര്‍ക്ക് വിശ്വസ്തത (sinceretyയേ)കൂടുതല്‍ തോന്ന്വോ?അതോ എന്റെ തോന്നലോ?

9:00 PM  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

മംഗ്ലീഷ്‌ ആദ്യം ആളുകള്‍ക്കൊരമ്പരപ്പായിരുന്നെങ്കിലും, മലയാളികള്‍ക്കിടയിലിപ്പോള്‍ വരമൊഴിക്ക്‌ വലിയ പ്രചാരമുണ്ട്‌.

തീര്‍ച്ചയായും സിബുവിന്‌ അഭിമാനിക്കാം.

(വല്ലപ്പോഴെങ്കിലും കൈകൊണ്ട്‌ മലയാളത്തില്‍ രണ്ടക്ഷരം എഴുതുന്നത്‌ ഇല്ലാതെയായി. അതിന്‌ സിബുവിന്‌ മാപ്പില്ല :) )

9:01 PM  
Blogger Adithyan said...

രേഷ്മേച്ചിക്കും നാണമോ?

ഇഞ്ചിയേച്ചിക്കും നാണമുണ്ടെന്ന് പറയുന്നതും കൂടെ കേട്ടാപ്പിന്നെ ഞാന്‍ സന്തോഷമായി പോയി ചത്തോളാം...

(ഈ ട്രെഡ് മില്ലില്‍ ഓടിയാല്‍ എവിടേം എത്തില്ല അല്ലെ?, താഴെ ഇറങ്ങി ഓടാം)

9:10 PM  
Blogger ബിന്ദു said...

ആദിയേ... ആന കൊടുത്താലും ആശ കൊടുക്കരുതെന്നാ. ;) നാണംന്നെങ്ങാനും പറഞ്ഞാല്‍...
വിശ്വാസ്യത ഇവിടേയും എത്തി അല്ലേ?

9:19 PM  
Blogger Unknown said...

നന്നായി സിബു,

ഇനിയുള്ള പരിപാടികളും ഇതേ പോലെ കാണിച്ചു തരണേ.

പടിപ്പുരയെന്താ മോണിട്ടറിലും പേന കൊണ്ടാണോ എഴുതാറ്?

9:22 PM  
Anonymous Anonymous said...

രേഷ്മൂസിനും ബിന്ദൂട്ടിക്കും ഞാനൊരു കഥ പറഞ്ഞ് തരാട്ടൊ. പണ്ട് പണ്ട് ഇതേപൊലുള്ള തണുപ്പുള്ള രാത്രിയില്‍ ക്രിസ്തുമസ്സ് നക്ഷത്രങ്ങളെ കണ്ട് അന്തം വിട്ട് ചാച്ചന്റെ കയ്യും പിടിച്ച്.....
(ഇത് പൂരിപ്പിക്കണൊ? ...)

9:27 PM  
Blogger വേണു venu said...

ഇഞ്ചിപ്പെണ്ണു് ബ്ലോഗിലെഴുതിയിരുന്ന ചോദ്യം, നിങ്ങള്‍ എന്തിനു ബ്ലോഗുന്നു എന്നു് നാഴികയ്ക്കു് നാല്പതുവട്ടം ചോദിക്കുന്ന വീട്ടിലെ അംഗങ്ങള്‍ക്കു് ഈ വീഡിയോ കാണിച്ചു കൊടുത്തു് ഞാന്‍ അഭിമാന പുളകിതനായി.അഭിമുഖം നന്നായിരുന്നു. ശ്രീ.സിബുവിനു് അനുമോദനങ്ങള്‍.

9:29 PM  
Blogger Adithyan said...

വേണ്ടാ...

ഏത്തം 51 വേണോ 101 വേണോ?

9:30 PM  
Anonymous Anonymous said...

ഹല്ലാ ഇതാര്? ആദിക്കുട്ട്യൊ? എന്തൊക്കെയുണ്ട് വിശേഷം? കഥ കേക്കാന്‍ വന്നതാ? :-D

9:32 PM  
Blogger Adithyan said...

കഥാന്നൊക്കെപ്പറഞ്ഞ് ഒരുപാട് പേടിപ്പിച്ചാല്‍ ഞാന്‍ ഒരു ചിത്രം ഡാലിച്ചേച്ചിക്ക് അയക്കും, മറ്റെ ലോ ബ്ലോഗിലിടാന്‍...

“തോക്കു പിടിച്ച വളയിട്ട കൈകള്‍” എന്നാ ഞാന്‍ ക്യാപ്ഷന്‍ കണ്ടു വെച്ചിരിക്കുന്നെ... വരച്ച് തുടങ്ങണം....

(ഒരു പാലം ആയാല്‍, അങ്ങോട്ടും ഇങ്ങോട്ടും)

9:34 PM  
Blogger reshma said...

കഥേന്റെ ഗുട്ടന്‍സ് എനിക്കറീല്ല, ബാക്കി പറയൂ പ്ലീസ്

സിബൂന്റെ ബ്ലോഗില്‍ ഓഫിന്റെമേല്‍ ഓഫടിക്കുന്ന ദിവസം വരുംന്നു ഞാന്‍ ...:(

9:35 PM  
Blogger Adithyan said...

കഥ റിലീസ് ആയാല്‍ ചിത്രോം റിലീസാവും... ;)

സോ ബിവേര്‍!

9:40 PM  
Blogger reshma said...

കഥ ഇറക്ക് ഇഞ്ചീ, ചിത്രം വന്ന നമ്മുക്ക് അതിനെ അന്തരീക്ഷത്തിലെ കുന്തിരിക്കയായി പുകച്ച്കളയാം

9:43 PM  
Anonymous Anonymous said...

എന്തു കഥ? ആരുടെ കഥ? ഈ രേഷ്മെക്കെന്നാ? രാത്രിയായില്ലെ? ഒറങ്ങാന്‍ നേരമായില്ലെ അവിടെ? :-)

ആദിക്കുട്ടി, ക്രിസ്തുമസ്സിനൊക്കെ എന്നാടാ കുട്ടാ പരിപാടികള്‍?

9:43 PM  
Blogger Adithyan said...

അത്രേ ഒള്ളു ഇഞ്ചിയേച്ചിയേ... ഒരു ഹൈ ഫൈ

9:45 PM  
Blogger keralafarmer said...

കൊള്ളാം. വളരുന്ന മലയാളം ബ്ലോഗുകള്‍.

9:49 PM  
Blogger കുറുമാന്‍ said...

അഭിമുഖം നന്നായി. സിബുവിന്റെ ഫോട്ടോ കണ്ടപ്പോള്‍ തോന്നി, ഒരു മെല്ലൂസ് ആണെന്ന്, ഇതിപ്പോ നല്ല കട്ടകുട്ടനാണല്ലോ!

നമ്മളയല്‍പ്പക്കക്കാരായിട്ടോ, മാറി, ചീയാരത്തേക്ക്

9:53 PM  
Blogger സു | Su said...

ആദീ, ഫ്ലോറിഡയില്‍ പോയിട്ട്, ഒളിച്ചുനിന്നെടുത്ത ഫോട്ടോ, ഈ ന്യൂ ഇയറിന് ബ്ലോഗിലിടണം കേട്ടോ. ആശംസയ്ക്കൊപ്പം.

9:54 PM  
Blogger റീനി said...

ഇഞ്ചീസെ, രേഷ്മാ നല്ല ഉറക്കത്തിലായിരുന്നു. സ്വപ്നം കണ്ട്‌ ഓരോ പിച്ചും പേയും പറയുന്നതല്ലേ. ആ കുട്ടീനെ ഉറങ്ങാന്‍ വിടൂന്നെ.

9:59 PM  
Blogger SunilKumar Elamkulam Muthukurussi said...

Sibu, We cant see or here anything! All blocked here. Could you please upload this or send me by email? mbsunilkumar at yahoo dot com or gmail dot com
Regards,
-S-

12:16 AM  
Blogger Visala Manaskan said...

സിബു ഗഡീ.. കലക്കീടാ കുട്ടാ. കോട്ടൊക്കെയിട്ട് ഒരു ജാതി റോളില്‍ ആണല്ലോ ഇഷ്ടാ. നൈസ് നൈസ്.

ഇത് നമ്മുടെ സ്വന്തം സിബുവല്ലേന്നാലോചിച്ചപ്പോള്‍ എനിക്കെന്തൊരു സന്തോഷാ ഇഷ്ടാ തോന്നണേ.

കാലത്തുമുതല്‍ കാണാന്‍ നോക്കിയിട്ട് യിപ്പഴാ ഒന്ന് കാണാന്‍ പറ്റിയേ.

:) പ്രിയനേ ആശംസകള്‍!

1:59 AM  
Blogger Unknown said...

എന്താ ഈ ബ്യൂട്ടിസ്പോട്ട്? Anyway, I spotted the beauty. ഷാനച്ചേച്ചി കൊള്ളാം. ഡോണ്‍ സിനിമ നന്നല്ല. തല്ലിപ്പൊളിയാ. :-)

ഓടോ: സിബുച്ചേട്ടനാളൊരു ചുള്ളനാണല്ലോ. :-)

2:07 AM  
Blogger മുസ്തഫ|musthapha said...

ടി.വി.യില്‍ കാണാന്‍ പറ്റിയില്ലായിരുന്നു. ഇങ്ങിനെ ഒരവസരം തന്നതില്‍ സന്തോഷം.

നല്ല അഭിമുഖമായിരുന്നു... മുഖങ്ങളും വളരെ നല്ലതായിരുന്നു :)

എവിടെയോ ഒരു പരിചിതത്വം തോന്നിപ്പിക്കുന്ന മുഖം (സിബുവിനെ തന്നെയാണ് ഉദ്ദേശിച്ചത്)... തൃശ്ശൂര്‍ പൂരത്തിനോ, പാവറട്ടി പെരുന്നാളിനോ അതോ മണത്തല ചന്ദനക്കുടം നേര്‍ച്ചക്കോ :)

2:31 AM  
Blogger ഡാലി said...

അഭിമുഖം നന്നായി സിബു. ഇതു കാണുന്നവര്‍ക്ക് വരമൊഴിയേയും ബ്ലോഗിനേയും കുറിച്ച് കിട്ടുന്ന ഇമേജ് വളരെ പോസറ്റിവ് ആയിരിക്കും.

രേഷ്മ, അങ്ങനെ ഒരു സിന്‍സിയരിറ്റി തോന്നിപ്പിക്കാനും പറ്റോ തൃശ്ശൂര്‍ ഭാഷയ്ക്ക്? അത് കൊള്ളാം ഈ ഭാഷയെ കുറിച്ച് കേള്‍ക്കുന്ന രന്റാമത്തെ നല്ല കാര്യം.

ആദി, അപ്പോ ഇങ്ങള്‍ടെയൊക്കെ മനസ്സില്‍ ഇത്തരം കുത്തിതിരിപ്പുകളും ഉണ്ടല്ലെ ആ പടം വരയെ കുറിച്ച്? ആദിയ്ക്ക് വേണ്ടിയാണൊ ദില്പന്‍ പടം വരച്ചേ?

2:31 AM  
Blogger ഇടിവാള്‍ said...

സിബു മാഷേ,സംഭവം അലക്കീട്ടാ..

അല്പം വിറയലും, തപ്പിത്തടയലും(?) ഭാവാ‍ഭിനയവുംഒഴിച്ചു നിര്‍ത്തിയാല്‍ സംഗതി ഗംബ്bഈരം ആയീരുന്നൂട്ടാ ;)
(സ്മൈലി ട്ടിട്ടുണ്ടല്ലോ..ആ.. ഉവ്വ് )

2:56 AM  
Blogger ദേവന്‍ said...

:)

1:57 PM  
Blogger ഉമേഷ്::Umesh said...

കണ്ടു. കേട്ടു. കൊള്ളാം!

നല്ല അക്ഷരസ്ഫുടത സിബുവിനു്. ഫോണില്‍ സംസാരിക്കുമ്പോഴും ഇതു തോന്നിയിട്ടുണ്ടു്. ഇതില്‍ തൃശ്ശൂര്‍ ആക്സന്റ് വല്ലാതെയുണ്ടെന്നു പലരും പറഞ്ഞു. എനിക്കു തോന്നിയില്ല. ആ കമന്റുകള്‍ കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചതു് ഇങ്ങനെ ചിലവ ഉണ്ടായിരിക്കുമെന്നാണു്.

“ഓരോരോ കന്നാലികള്‍ അവരോരുടെ ക്ടാങ്ങളെപ്പറ്റിയും മറ്റും ഓരോ പോസ്റ്റാ പൂശും. അതു വായിച്ചിട്ടു നമ്മടെ ഗഡികളു ഓരോ കമന്റാ ചാര്‍ത്തും. അതിനെടയിലു ചെലരു കേറി കണ്ടവന്റെ തല്ലാ വേടിക്കും. ഇതന്നെ ശങ്കതി ബ്ലോഗ്...”

നന്നായി പറഞ്ഞു സിബൂ. ചെറിയ ഒരു തത്രപ്പാടെന്നു പലരും പറഞ്ഞതു ശരിയാണു്. പക്ഷേ പ്രൊഫഷണലല്ലാത്ത ഒരാള്‍ക്കു് ഇതിനെക്കാള്‍ നന്നാവാന്‍ വളരെ ബുദ്ധിമുട്ടാണു്.

12:12 AM  
Blogger ദേവന്‍ said...

ഈ ആക്സന്റ്‌ ആക്സന്റ്‌ എന്നും പറഞ്ഞ്‌ എല്ലാരും ബഹളം വയ്ക്കുന്നതെന്തിനാവോ? ന്യൂസ്‌ വായിച്ചതല്ലല്ലോ ഇന്റര്‍വീല്‍ അല്ലേ. സിബു ത്രിശ്ശൂരു ഭാഷയല്ലാതെ പിന്നെ തിരുവനന്തപുരം ഭാഷ പറയണമായിരുന്നോ? അതോ ഒരു ഇമോഷനും ഇല്ലാത്ത അച്ചടി ഭാഷയോ?

മോശമെന്ന് കരുതി സ്കൂളില്‍ ഉപേക്ഷിച്ച കൊല്ലം ആക്സന്റ്‌ (അതേ ജയനും ബാലചന്ദ്രമേനോനും സുരേഷ്‌ ഗോപിയും ഒക്കെ കഷ്ടപ്പെട്ട്‌ ഇല്ലാതാക്കിയതും മുകേഷ്‌ അഭിമാനത്തോടെ കൊണ്ടുനടക്കുന്നതും ആയ കൊല്ലം ആക്സന്റ്‌) കഷ്ടപ്പെട്ട്‌ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു ഞാന്‍

12:23 AM  
Blogger വല്യമ്മായി said...

ഈ ആക്സന്റിന്റെ പേരും പറഞ്ഞ് പലരും എന്നേയും കളിയാക്കിയിട്ടുണ്ട്,എനിക്കൊരിക്കലും വിഷമം തോന്നിയിട്ടില്ല,മറിച്ച് അതിലൂടെ എന്റെയൊരു ഐഡെന്റിറ്റി എവിടെയും ഉയര്‍ത്തി കാട്ടാനാകുന്നു.

12:27 AM  
Blogger myexperimentsandme said...

ദേവേട്ടാ,ആ‍ക്സന്റിനെ കുറ്റം പറഞ്ഞതല്ല. ആക്സന്റ് നല്ലതു തന്നെ. എല്ലാവര്‍ക്കും അത് വേണമെന്നുമുണ്ട്. പക്ഷേ അതിന്റെ ഒടുക്കത്തെ വിലയാണ് പ്രശ്നം. അതുകൊണ്ടാണ് ആക്സന്റിനെക്കാള്‍ നല്ലത് സാന്‍‌ട്രോയാണെന്ന് ചിലരൊക്കെ പറയുന്നത്. ചെറുതാണ്, ഓടിക്കാനും ഓടിക്കാതിരിക്കാനും (പാര്‍ക്ക് ചെയ്യാന്‍) വളരെ സൌകര്യം. അതുകൊണ്ടല്ലേ. അല്ലാതെ ആക്സന്റ് ഒരിക്കലും മോശമാണെന്ന് ഞാന്‍ പറയൂല്ല.

പിന്നെ ദേവേട്ടന്‍ പറഞ്ഞതില്‍ ചില ഫാക്ച്വല്‍ മിസ്റ്റേക്ക്സ് ഉണ്ട്. ജയന്‍ ആക്സന്റ് മാറ്റി എന്ന് പറഞ്ഞത് തെറ്റാണ്. ജയന്റെ സമയത്ത് ആക്സന്റ് പോയിട്ട് സാന്‍‌ട്രോ പോലുമില്ലായിരുന്നു. പിന്നെ സുരേഷ് ഗോപി ആക്സന്റ് മാറ്റി എന്നത് ശരിയായിരിക്കാം. നാല് പടം ഹിറ്റായപ്പോള്‍ പുള്ളി വല്ല സ്കോടയോ ഒക്ടോപ്പസോ ഒക്കെ വാങ്ങിച്ചിരിക്കാം. ബെന്യാമിന്‍ പറഞ്ഞത് പ്രകാരമാണെങ്കില്‍ പുള്ളി ഒരു പന്ത്രണ്ട് പത്തെസ്സീ വാങ്ങിച്ചിരിക്കാനാണ് കൂടുതല്‍ സാധ്യത.

മുകേഷിന്റെ കാര്യം ഓക്കെ. പുള്ളിയുടെ ഇപ്പോഴത്തെ പോക്കൊക്കെ കണ്ടിട്ട് ആക്സന്റ് കൊല്ലത്ത് തന്നെ കീപ്പ് ചെയ്യാനാണ് സാധ്യത.

ആക്സന്റുള്ളവരൊക്കെ അവരുടെ ആക്സന്റില്‍ അഭിമാനിക്കുന്നവരായിരിക്കും. അവരൊക്കെ വല്ല്യ കാശുകാരല്ലേ. അവര്‍ക്ക് വാങ്ങിച്ചിട്ട് അഭിമാനിക്കാമല്ലോ. പാവം ആക്സന്റില്ലാത്തവരുടെ കാര്യം അവര്‍ക്കൊന്നും അറിയേണ്ടല്ലോ. വല്ല്യമ്മായീ, ആക്സിന്റെനെ കളിയാക്കുന്നവര്‍ മിക്കവാറും വല്ല സ്കോഡായോ ഒക്ടോപ്പസ്സോ ഒക്കെ ഉള്ളവരായിരിക്കും. സാന്‍‌ട്രോ ഉള്ളവര്‍ ഒരിക്കലും ആക്സന്റിനെ കളിയാക്കുമെന്ന് തോന്നുന്നില്ല.

പിന്നെ ദേവേട്ടാ, നമുക്ക് ഈ തരുണീമണിത്തരുണത്തില്‍ വേണ്ടത് സംയമനമാണ്. എന്ത് പ്രകോപനമുണ്ടായാലും ആത്മാവില്‍ കുറച്ച് ആത്മസംയമനം പാലിക്കുക. തല്ലാനും ഇടിച്ച് ഇഞ്ചിച്ചമ്മന്തിയാക്കാനുമൊക്കെയുള്ള പ്രലോഭനങ്ങള്‍ കാണും. പക്ഷേ ഇഞ്ചി പറഞ്ഞതുപോലെ (രേഷ്മ പറഞ്ഞതുപോലെയല്ല) ഇത് ക്രിസ്തുമസ്സാണ്. സഹനത്തിന്റെയും സാഹോദര്യത്തിന്റെയും ക്ഷമയുടെയും സര്‍വ്വോപരി സംയമനത്തിന്റെയും ദിനം.

അതുകൊണ്ട്
........
........
തല്ലരുത്. ഒന്ന് വിരട്ടി വിട്ടാല്‍ മതി :)

7:04 AM  
Blogger myexperimentsandme said...

ഇത്തരുണത്തില്‍ ഈ പ്രെസ്സ് ബെല്‍ ഫോര്‍ പ്രെയ്‌സ് റ്റു എന്റര്‍ വരമൊഴിയ്ക്ക് ഒരു അമ്പതടിച്ചിട്ട് ഞാന്‍ ഒരഞ്ചുകിലോ വിട വാങ്ങി വരട്ടെ.

7:05 AM  
Blogger myexperimentsandme said...

വിശ്വേട്ടാ, ദോ ഇവിടേം പ്രശ്നം.

“ആക്സന്റിനെ” “ആക്സിന്റെനെ” ആയി (ടൈപ്പിയപ്പോള്‍ പറ്റിയതാണോ എന്നൊരാശങ്ക ഇല്ലാതില്ല).

7:11 AM  
Blogger ദിവാസ്വപ്നം said...

ഹ ഹ ഹ വക്കാരീ

ആക്സന്റിന്റെ കമന്റ് വായിച്ച് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി. വക്കാരി ഇതുവരെ എഴുതിയതില്‍, ഏറ്റവും കലക്കന്‍ കമന്റായി ഇത്. ഇതൊക്കെ എവിടേന്ന് ഒഴുകിവരുന്നൂ

ഹ ഹ ഹ

7:13 AM  
Blogger ഉമേഷ്::Umesh said...

ഡാ വക്കാരിമഷ്ടാ...

ചുമ്മാതാണോ നീ “വാക്കാലരിഷ്ടം തീര്‍ക്കുന്നു” എന്നോ മാറ്റോ പണ്ടു വിശ്വം എഴുതിയതു്‌?

ഈയൈഡിയയൊക്കെയിവനെവിടുന്നുകിട്ടുന്നെന്റമ്മച്ചിയേ....

7:18 AM  
Blogger ഉമേഷ്::Umesh said...

ഇന്നെന്താ വക്കാരീ പന്ത്രണ്ടു മണിക്കാണോ ഉണര്‍ന്നതു്? അതോ പല്ലുതേക്കാന്‍ രണ്ടു മണിക്കൂറെടുത്തോ? :)

qw_er_ty

7:23 AM  
Blogger myexperimentsandme said...

സത്യം പറ ഉമേഷ്‌ജീ, കൂടോത്രോം പഠിച്ചുണ്ടല്ലേ. ദോ കിറുകൃത്യം. ഞാന്‍ ഇന്നെഴുന്നേറ്റത് ഉച്ചക്ക് കൃത്യം പന്ത്രണ്ടിന്. നമിക്കുന്നു. ഇന്നാളും ഇതുപോലെ കറക്റ്റായിട്ട് ഞാന്‍ പതിന്നൊന്നിനെഴുന്നേറ്റു എന്ന് ഉമേഷ്ജി പറഞ്ഞു.

പക്ഷേ സ്ഥല ജല വിഭ്രാന്തി ഇപ്പോഴും ഉമേഷ്‌ജിക്കുണ്ട് എന്നുള്ളത് വ്യക്തം :)

ദിവായേ, കഞ്ഞി കുടിക്കാന്‍ കടയില്‍ പോയി ചപ്പാത്തി വാങ്ങിക്കാന്‍ ചെരിപ്പിടാന്‍ റൂമില്‍ പോയ സമയത്താണ് ഈ ആക്സന്റൈഡിയാ ക്ലിക്കിയത്. ചെരുപ്പു പോലുമിടാതെ വന്ന് അത് തലയില്‍ നിന്ന് അങ്ങ് ഒഴിവാക്കി. ഇതിനെയാണ് കമര്‍പ്പണ ബോധം എന്ന് പറയുന്നത് :)

7:34 AM  
Blogger Unknown said...

വിശാലഗുരുവിന്റെ പുരാണത്തോടൊപ്പം വക്കാരിയുടെ തിരഞ്ഞെടുത്ത അഭിപ്രായങ്ങള്‍ (കമന്റുകള്‍) താമസിയാതെ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ അതു ഭാഷയുടെ നഷ്ടമായി ചരിത്രം രേഖപ്പെടുത്തില്ലേ എന്നൊരു സംശയം തീരെയില്ലാതില്ല.

ഞാന്‍ ഓടണോ?...നിക്കണോ...?

7:39 AM  
Blogger Unknown said...

വക്കാരീ,

അത് കലക്കി,

ചിരിച്ച് ചിരിച്ച് മനുഷ്യന്‍ ഒരു വഴിക്കായി,

പാവം ദേവേട്ടന്‍, ഇങ്ങനെ വല്ലതും വിചാരിച്ചുകാണുമോ

7:41 AM  
Blogger reshma said...

തൃശ്ശൂര്‍ ആക്സന്റ് എടുത്തിട്ടപ്പോള്‍ ‘അയ്യേ’ പറഞ്ഞതല്ലാരുന്നു എന്നും, ആ ആക്സന്റില്‍ സംസാരിക്കുന്നവര്‍ക്കു ഒരു sincerety -കം- നിഷ്കളങ്കത തോന്നാറുന്റെന്നുമുള്ള തോന്നല്‍ പറഞ്ഞ്വെച്ചത് മാത്രം:) തനതായ ആക്സന്റില്‍ സംസാരിക്കുന്നവരോടോക്കെ(വക്കാരി പറഞ്ഞതല്ല)എനിക്ക് വെറ്തെ വെറ്തെ സ്നേഹം തോന്നാറുണ്ടെന്നും ,
ഉസ്കൂള്‍‍ കാലത്ത് ഇട്ടെറിഞ്ഞുപോയ കോഴിക്കോടന്‍ ആക്സന്റിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന, ബൂലോകം കണ്ട ശേഷം അവിയലാക്സന്റിലേക്ക് വഴുതി പോണ കോഴിക്കോട്ടുകാരി.

7:42 AM  
Blogger myexperimentsandme said...

യ്യോ, തല്ലരുത് ഒന്ന് വിരട്ടി വിട്ടാല്‍ മതിയുടെ പൂര്‍ണ്ണമായ കടപ്പാട് കടപ്പാക്കട പതാലിക്ക്. അദ്ദേഹത്തിന്റെ ഒരു ക്ലാസ്സിക് പോസ്റ്റില്‍ നിന്ന് ചുമ്മാ അടിച്ച് മാറ്റിയതല്ലിയോ അത് :)

7:44 AM  
Blogger ഉമേഷ്::Umesh said...

സൂക്ഷിച്ചു സംസാരിക്കണം വക്കാരീ. ഏതാണ്ടൊരു ഭ്രാന്തി എന്നു വിളിച്ചെന്നു് സിന്ധുവെങ്ങാനും അറിഞ്ഞാല്‍ വക്കാരിയുടെ കാര്യം കട്ടപ്പൊഹ!

പറഞ്ഞുവന്നതു്, എനിക്കു് വേറേ ഭ്രാന്തി ഒന്നുമില്ല. വക്കാരി എവിടെയാണെന്നു് അക്ഷാംശവും രേഖാംശവും വരെ അറിഞ്ഞുകഴിഞ്ഞു. 2007-ലെ പഞ്ചാംഗം അയച്ചുതരട്ടോ?

8:05 AM  
Blogger Unknown said...

ഉമേഷേട്ടാ എനിക്കും വേണം പഞ്ചംഗം.
അയച്ചു തരണേ...

rcpoduval@gmail.com

8:25 AM  
Blogger ദേവന്‍ said...

ഹ ഹ വക്കാരി ഫോമിലായി, ഫേമായ ഫോമായി! ചായകുടിച്ചോണ്ട്‌ കമന്റ്‌ വായിച്ചത്‌ നന്നായി, മൂക്കില്‍കൂടെ പ്രകൃതിയുടെ മിശ്രിതം റ്റാറ്റായുടെ പാക്കിംഗ്‌ ഇല്ലാതെ വന്നെതൊഴിച്ചാല്‍കുഴപ്പമൊന്നുമില്ല. ഇപ്പോ ചോറെങ്ങാനും കഴിക്കുവായിരുന്നെങ്കില്‍ തൊണ്ടേല്‍ കുരുങ്ങി മയ്യത്തായേനേ.

എന്റെ രണ്ടു വികല പ്രയോഗങ്ങളെയാണു വക്കാരി താങ്ങിയതെന്ന് മനസ്സിലായി. ഒന്ന് എന്റെ ശുഷ്കപദസഞ്ചയത്തില്‍ ആക്സന്റ്‌ എന്നതിന്റെ മലയാളം ഇല്ലായിരുന്നു. അസ്സീസ്സി ഇ ഇ മ ഡിക്ഷ്ണറി നോക്കി അതിന്റെ മലയാളം "സ്വരാഘാതം" എന്നാണെന്ന് പഠിച്ചു. രണ്ടാമത്തേത്‌ "കൊണ്ടുനടക്കുന്നു"-മേലാല്‍ ഇമ്മാതിരി പരട്ട പ്രയോഗം നടത്താതിരിക്കാന്‍ ശ്രമിക്കാം വക്കാരിഗുരോ നന്ദി, മ്യാപ്പ്‌! അരിഗോത്തോ ഗൊമ്മന്നസ്യായ യമഹ!

നാട്ടില്‍ എനിക്കു ആക്സന്റ്‌ പോയിട്ട്‌ ജിട്ടെന്‍ഷാ പോലും ഇല്ല. (വായിക്കുന്നവര്‍ക്ക്‌ ദുബായില്‍ എനിക്ക്‌ ഫെറാറി ഉണ്ടെന്ന് ഒരു വ്യംഗ്യ 'ഫീല്‍' കിട്ടുമെന്ന പ്രതീക്ഷയില്‍ പറഞ്ഞതാ)

സിബു, ഓ. ടോ. മാ

10:49 AM  
Blogger evuraan said...

എല്ലാവരും താങ്ങുന്ന കാര്യം പറയുമ്പോള്‍ എനിക്കേറെ പ്രിയങ്കരനായ ഉമേഷിനിട്ടൊന്നു വെയ്ക്കാമോ എന്ന് നോക്കട്ടെ. :)

പണ്ടാരം! ഓഫീസില്‍ എനിക്കു കിട്ടിയ “പുതിയ” പീസിയില്‍ സൌണ്ട് കാര്‍ഡില്ലെന്നു മനസ്സിലായി.

എന്റുമേഷേ, ഒരാനക്കൂട്ടത്തിന്റെ തന്റെ പാപ്പാനായിട്ടും താനിരിക്കുന്നത് കൊമ്പന്റെ പുറത്താണോ അതോ പിടിയുടെ പുറത്താണോ എന്ന ശങ്ക ഭൂഷണമാണോ?

ആല്‍‌സെയ്മേഷ്സ് (ശ്ശോ..!) -ന്റെ കാര്യം ബിന്ദു ഒരിക്കല്‍ ഹിന്‍‌റ്റു ചെയ്തിരുന്നതു ഓര്‍മ്മ വരുന്നു.. :)

10:55 AM  
Blogger ബിന്ദു said...

ങേ... സത്യായിട്ടും ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല ഏവൂ. :)തെറ്റിദ്ധാരണ തെറ്റിദ്ധാരണ.

11:03 AM  
Blogger myexperimentsandme said...

ഹോ, ഈ ദേവേട്ടന്‍, ഒന്ന് വിരട്ടുന്നത് പോയിട്ട് ഒന്ന് കണ്ണുരുട്ടി പോലും കാണിച്ചില്ല. ഭാഗ്യം :)

ദേവേട്ടാ‍, സത്യമായിട്ടും, തൃശ്ശൂര് പോപ്പുലറില്‍ തന്നെ ആക്സന്റ് കിട്ടുന്ന സ്ഥിതിക്ക് കൊല്ലം കാരുടെ ആക്സന്റ് തൃശ്ശൂരുകാര് ഉപയോഗിക്കുന്നതിനോട് താത്വികമായി എനിക്ക് വിയോജിപ്പുണ്ടെങ്കിലും, “കൊണ്ടുനടക്കുന്നു” ഞാനറിയാതെ എന്റെ അന്തരാളങ്ങളില്‍ കയറിപ്പറ്റിയതാവാനേ വഴിയുള്ളൂ. അറിഞ്ഞോണ്ടല്ലേയല്ല.

പ്രശ്നമെന്താണെന്ന് ചോദിച്ചാല്‍ ഈ ഭൂമിമലയാളത്ത് ഒരു അഞ്ച് ക്രിമി ചുറ്റളവില്‍ ചുറ്റികയിട്ടടിച്ചാല്‍ പോലും ആരും പുറത്ത് വരുന്നില്ല. കടയെല്ലാം പൂട്ട്. ആകപ്പാടെ തുറന്നിരിക്കുന്നത് വൈങ്കട. പാലാണെങ്കില്‍ തീരാറായി. ചോറാണെങ്കില്‍ വെച്ചുമില്ല. അപ്പോള്‍ പിന്നെ ഇതല്ല ഇതിലപ്പുറവും... അതുകൊണ്ട് മാത്രം.

അപ്പോള്‍ ജാനുവരി ഇരുപതാം തീയതി എമിറൈറ്റിസില്‍ എത്രമണിക്കാണ് ദുബായില്‍‌നിന്ന് കയറുന്നത്?

1:39 PM  
Blogger മുസ്തഫ|musthapha said...

വക്കാരി, ആക്സന്‍റിന്‍റെ കാര്യം വായിച്ചു ചിരിച്ചു മരിച്ചു :)

‘ആക്സന്‍റു’കാരു(കാറു)പരസ്യതന്ത്രങ്ങളുടെ ഭാഗമല്ലേ വക്കാരിയുടെ ഈയൊരു കമന്‍റ് എന്ന് ഞാനീത്തരുണത്തില്‍ ചിന്തിച്ചു പോവുകയാണ് സുഹൃത്തുക്കളെ :)ആട്ടെ, എതു തടഞ്ഞു വക്കാരി :)

പൊതുവാളന്‍ പറഞ്ഞത് പോലെ, ‘വക്കാരീ കമന്‍റുകള്‍ അഥവാ വക്കാര്യസ്ത്രങ്ങള്‍‘ എന്ന പേരിലൊരു പുസ്തകം ഇറക്കേണ്ടതു തന്നെ. ഒരോരുത്തരും സ്വന്തം പോസ്റ്റുകളിലുള്ള വക്കാരിയുടെ കമന്‍റുകള്‍ agrajann@gmail.com ലേക്കയച്ച് ഇതിനോട് സഹകരിക്കണമെന്ന് അഭ്യാര്‍ത്ഥിക്കുന്നു. - ഇതിലെനിക്ക് യാതൊരു വിധ ‘വ്യാപാര നയന’വും ഇല്ല എന്നും അറിയിച്ചു കൊള്ളട്ടെ :)

9:00 PM  
Blogger t.k. formerly known as thomman said...

വളരെ നാളായി ഇതു കാണണമെന്നു വിചാരിക്കുന്നു. നന്നായിരിക്കുന്നു സിബു.

10:41 PM  
Blogger ഉറുമ്പ്‌ /ANT said...

abhimugham nannayirunnu.......
pakshe aa penninte malayalam.....athu manassilaakkan kure paadupettu ketto........

4:24 AM  
Anonymous Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

11:30 PM  

Post a Comment

<< Home